സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,185 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവാണുണ്ടായത്. 89,480 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം സ്വര്‍ണവില രണ്ട് തവണ ഉയര്‍ന്നിരുന്നു. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയുകയാണ്.
സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.2 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഔണ്‍സിന് 3,989.91 ഡോളറായാണ് വില വര്‍ധിച്ചത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ കാര്യമായ മാറ്റമില്ല. ഡോളര്‍ ഇന്‍ഡക്‌സില്‍ 0.5 ശതമാനത്തിന്റെ ഇടിവുണ്ടായി. നാല് മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയതിന് ശേഷമാണ് ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവുണ്ടായത്. ഇതുമൂലം വിദേശവിപണികളില്‍ സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായി.
സ്വര്‍ണവില വ്യാഴാഴ്ച രണ്ടാമതും കൂടിയിരുന്നു. ഗ്രാമിന് 60 രൂപയാണ് ഉച്ചക്ക് വര്‍ധിച്ചത്. പവന് 480 രൂപയും കൂടി. ഇതോടെ പവന് 89880 രൂപയും ഗ്രാമിന് 11235 രൂപയുമായി.
വ്യാഴാഴ്ച രാവിലേയും ഗ്രാമിന് 40 രൂപ വര്‍ധിച്ചിരുന്നു. 11,175 രൂപയായിരുന്നു ഗ്രാം വില. പവന് 320 രൂപയും കൂടി 89,400 രൂപയുമായിരുന്നു.