Indian Traditional Gold Necklace shot in studio light.

kerala

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡിലേക്ക്

By webdesk17

August 05, 2025

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ദ്ധിച്ചു. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 80 രൂപ കൂടി 9370 രൂപയിലും പവന് 640 രൂപ വര്‍ധിച്ച് 74,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണം 70 രൂപ കൂടി 7690 രൂപ, 14 കാരറ്റ് -5990 രൂപ, ഒമ്പത് കാരറ്റ് -3860 രൂപ എന്നിങ്ങനെയാണ് ഗ്രാം വില.

വെള്ളി ഗ്രാമിന് രണ്ട് രൂപ കൂടി 122 രൂപയിലും വ്യാപാരം നടക്കുന്നു.

ഈ മാസം ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നടക്കുന്നത്. സംസ്ഥാനത്തെ സര്‍വകാല റെക്കോഡ് പ്രകാരം ജൂലൈ 23ന് സ്വര്‍ണവില പവന് 75,040 രൂപയില്‍ എത്തിയിരുന്നു. നിലവിലെ നിരക്കില്‍ വളര്‍ച്ചയുണ്ടായാല്‍ വരും ദിവസങ്ങളില്‍ റെക്കോഡ് മറിക്കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.

ഇന്ത്യയില്‍ ഡിമാന്‍ഡ് കൂടുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണമാവുന്നത്. 74,360 രൂപയായിരുന്നു തിങ്കളാഴ്ച സംസ്ഥാനത്തെ സ്വര്‍ണവില. യു എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍ച്ച് പലിശ നിരക്കുകള്‍ കുറക്കാനുള്ള സാധ്യത കഴിഞ്ഞ ദിവസം സ്വര്‍ണവിലയെ സ്വാധീനിച്ചു. സ്പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,354.17 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഉയര്‍ന്നു. 0.2 ശതമാനം ഉയര്‍ന്ന് 3,407.10 ഡോളറായാണ് വില ഉയര്‍ന്നത്. ഏഷ്യന്‍ മാര്‍ക്കറ്റുകളിലും ഇടിവുണ്ടായി. യു എസ് ഫെഡറല്‍ റിസര്‍ച്ച് പലിശ നിരക്കുകള്‍ കുറക്കാനുള്ള സാധ്യത തന്നെയാണ് ഏഷ്യന്‍ വിപണികളെ ബാധിക്കുന്നത്.