കൊച്ചി: സ്വര്‍ണവില ഉച്ചക്ക് വീണ്ടും കൂടി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വര്‍ധിച്ചതോടെ, പവന്റെ വില 89,880 രൂപയായി. ഗ്രാമിന് 11,235 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഇന്ന് രാവിലെ ഗ്രാമിന് 40 രൂപ വര്‍ധിച്ചിരുന്നു. പവന് 320 രൂപ കൂടി 89,400 രൂപയായിരുന്നു. എന്നാല്‍ ഉച്ചയോടെ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ആഗോള വിപണിയിലും സ്വര്‍ണവില വീണ്ടും ഉയര്‍ന്ന നിലയിലാണ്. സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,013.31 ഡോളറാണ് ഉയര്‍ന്നത്.യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും വര്‍ധിച്ച് 4,022.80 ഡോളറായി.
യു.എസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തില്‍ പലിശനിരക്കുകള്‍ ഡിസംബറില്‍ കുറയ്ക്കാനിടയുണ്ടെന്ന് സൂചന നല്‍കിയിരുന്നു. ഈ പ്രതീക്ഷയാണ് സ്വര്‍ണവിലയെ ഉച്ചയിലേക്കുയര്‍ത്തിയ പ്രധാന കാരണങ്ങളില്‍ ഒന്ന്. അതോടൊപ്പം യു.എസ് തീരുവ സംബന്ധിച്ച സുപ്രീംകോടതി വിധിയും വിപണിയെ സ്വാധീനിച്ച ഘടകങ്ങളിലൊന്നാണ്. ഇതിനുമുമ്പ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയായപ്പോള്‍ ഗ്രാമിന് 90 രൂപയുടെ ഇടിവുണ്ടായി. ഗ്രാമിന് 11,135 രൂപയായിരുന്നു വില. ചൊവ്വാഴ്ച ഗ്രാമിന് 11,225 രൂപയായിരുന്നു. അത് മാസത്തിലെ എറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. തിങ്കളാഴ്ച പവന് 90,320 രൂപയിലായിരുന്നു സ്വര്‍ണവില, എന്നാല്‍ ചൊവ്വാഴ്ച അത് 89,800 രൂപയിലേക്ക് താഴ്ന്നിരുന്നു. അതേ സമയം, ഇന്നത്തെ വേഗത്തിലുള്ള തിരിച്ചുയര്‍ച്ചയോടെ സ്വര്‍ണവില വീണ്ടും 90,000 രൂപയുടെ നിരക്കിലേക്ക് അടുക്കുകയാണ്.