kerala

വീണ്ടും കയറി സ്വര്‍ണവില; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1240 രൂപ

By webdesk17

June 12, 2025

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ച് 73,000ലേക്ക്. ഒരു പവന് ഇന്ന് 640 രൂപയായാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 72,800 രൂപയാണ് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9100 രൂപയാണ് വില. ഗ്രാമിന് 80 രൂപയായാണ് വര്‍ധിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് ദൃശ്യമായിരുന്നത്. എന്നാല്‍ സ്വര്‍ണവില 73000 വും കടന്ന സാഹചര്യവും ഉണ്ടായിരുന്നു. സ്വര്‍ണവില റെക്കോഡുകള്‍ ഭേതിച്ച് വിലക്കയറ്റം ഉണ്ടാവും എന്ന ഘട്ടത്തിലാണ് പെട്ടന്ന് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. ഏകദേശം 1500 രൂപയാണ് കുറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ 600 രൂപയായി കുതിക്കുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി 1240 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആര്‍ബിഐ നയം, ഓഹരി വിപണിയിലെ മാറ്റങ്ങള്‍ എന്നിവയും സ്വര്‍ണവിലയെ ബാധിച്ചേക്കാം.