kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടു ഉയര്‍ന്നു; പവന് 55,840 രൂപ

By webdesk13

September 23, 2024

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന സ്വര്‍ണവില റെക്കോര്‍ഡിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇന്ന് 160 രൂപ കൂടി വര്‍ധിച്ചതോടെ 55,840 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 2,600 ഡോളറിന് മുകളിലേക്കെത്തിയതോടെ ഇന്ത്യന്‍ വിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 2,480 രൂപയാണ്. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍ സ്വര്‍ണം ആഭരണ രൂപത്തില്‍ ലഭിക്കാന്‍ 3 ശതമാനം ജി എസ് ടിയും ചേര്‍ത്ത് 63,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.