kerala

സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു; പവന് 56,880 രൂപ

By webdesk17

October 04, 2024

സംസ്ഥാനത്ത് സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന് പവന് 56,880 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ്ണ വില പടിപടിയായി ഉയരുന്നതാണ് കണ്ടത്. ഇന്ന് പവന് 80 രൂപ കൂടിയതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 56,880 രൂപയിലേക്ക് ഉയര്‍ന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7120 രൂപയാണ് ഇന്നത്തെ വില.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് മുതല്‍ സ്വര്‍ണ വിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ നുലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണ വിലയില്‍ കാര്യമായ വര്‍ധനവ് സംഭവിച്ചു. മാസത്തുടക്കം മുതല്‍ 560 രൂപയുടെവര്‍ധനയാണ് ഒരു പവന്റെ വിലയിലുണ്ടായത്.

ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.