kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; പവന് 54,000 കടന്നു

By webdesk14

April 16, 2024

സ്വർണവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 720 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി 54,000 കടന്നു.

ഇന്ന് ഒരു പവൻ സ്വർണത്തിന് 54,360 രൂപയാണ്. ഗ്രാമിന് 90 രൂപ വർധിച്ച് 6795 രൂപയായി. കഴിഞ്ഞ 15 ദിവസത്തിനിടെ പവന് 3680 രൂപയുടെ വർധനവാണുണ്ടായത്. ഒന്നര മാസത്തിനിടെ 8000 രൂപയാണ് വർധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസം കൊണ്ട് മാത്രം 1160 രൂപ വർധിച്ചു.