News

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 280 രൂപ വര്‍ധിച്ചു

By webdesk17

January 17, 2026

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ശനിയാഴ്ച നേരിയ വര്‍ധന രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 13,180 രൂപയിലും പവന് 280 രൂപ വര്‍ധിച്ച് 1,05,440 രൂപയിലുമാണ് വില്‍പ്പന പുരോഗമിക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 10,835 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് വില 8,435 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 5,440 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല, ഗ്രാമിന് 295 രൂപയാണ് നിലവിലെ നിരക്ക്. വെള്ളിയാഴ്ച പവന്‍ സ്വര്‍ണത്തിന്റെ വില 1,05,160 രൂപയായിരുന്നു.

ബുധനാഴ്ച രണ്ട് ഘട്ടങ്ങളിലായി സ്വര്‍ണവില ഉയര്‍ന്നതോടെ സര്‍വകാല റെക്കോഡാണ് രേഖപ്പെടുത്തിയത്. രാവിലെ ഗ്രാമിന് 100 രൂപ വര്‍ധിച്ച് 13,165 രൂപയിലേക്കും പവന് 800 രൂപ ഉയര്‍ന്ന് 1,05,320 രൂപയിലേക്കുമാണ് വില എത്തിയത്. ഉച്ചയ്ക്ക് ശേഷം വീണ്ടും ഗ്രാമിന് 35 രൂപ കൂടി 13,200 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 1,05,600 രൂപയിലെത്തി പുതിയ റെക്കോഡും കുറിച്ചു.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവാണ് അനുഭവപ്പെടുന്നത്. ട്രോയ് ഔണ്‍സിന് 4,596.34 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. വെള്ളിവില ഔണ്‍സിന് 90.13 ഡോളറിലെത്തി. ഇറാനും വെനിസ്വേലയുമുള്ള അമേരിക്കന്‍ ഇടപെടലുകളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. സമാധാന ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിലയില്‍ ചെറിയ കുറവ് ഉണ്ടായത്.

കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.