News

സ്വര്‍ണവിലയ്ക്ക് വീണ്ടും കുതിപ്പ്; പവന് 1,14,840

By Manya

February 07, 2026

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ശനിയാഴ്ച 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,14,840 രൂപയിലെത്തി.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 215 രൂപ ഉയര്‍ന്ന് 11,795 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,185 രൂപയും 9 കാരറ്റിന് 5,925 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി ഗ്രാമിന് 285 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ സ്വര്‍ണവില ഇടിഞ്ഞിരുന്നെങ്കിലും ഉച്ചയോടെ ശക്തമായി തിരികെ ഉയര്‍ന്നു. ദിവസത്തിനിടെ പവന്‍ 1,31,160 രൂപ വരെ എത്തി റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവില പിന്നീട് താഴേക്ക് വന്നിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 90 ഡോളര്‍ ഉയര്‍ന്ന് 1,966.26 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 2.03 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്നുണ്ടായത്.