kerala

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 88,000ത്തിന് അരികെ

By webdesk18

October 01, 2025

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും വര്‍ധിച്ചു. ഉച്ചക്ക് ശേഷം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 10930 രൂപയായി. ഇതോടെ പവന്റെ വില 88,000 രൂപക്ക് അടുത്തെത്തി. പവന്റെ വില 440 രൂപ വര്‍ധിച്ച് 87,440 രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ചൊവ്വാഴ്ച ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തില്‍ സ്വര്‍ണ വില ഇടിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് രാവിലെ തിരിച്ചുകയറിയ സ്വര്‍ണ വില വീണ്ടും റെക്കോഡിലെത്തി. ഗ്രാമിന് 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. പവന് 880 രൂപ വര്‍ധിച്ച് 87,000 രൂപയായി ഉയര്‍ന്നു.

ആഗോളവിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. യു.എസ് ഷട്ട്ഡൗണിനെ തുടര്‍ന്നുള്ള ആശങ്കയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയതോടെയാണ് വില ഉയര്‍ന്നത്. സ്?പോട്ട് ഗോള്‍ഡിന്റെ വില 0.4 ശതമാനം ഉയര്‍ന്ന് 3,872.87 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.7 ശതമാനം ഉയര്‍ന്ന് 3,901.40 ഡോളറായും ഉയര്‍ന്നു.