kerala

സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു; ഗ്രാം വില പതിനായിരത്തിന് അരികെ

By nazmiya nazreen

September 08, 2025

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു. 50 രൂപ വര്‍ദ്ധിച്ച് 9985 രൂപ ഗ്രാമിനും, 400 രൂപ വര്‍ദ്ധിച്ച് 79880 രൂപ പവനും വിലയായി. ഇതോടെ സ്വര്‍ണ്ണവില ഗ്രാമിന് പതിനായിരത്തില്‍ എത്താന്‍ ഇനി 15 രൂപ മാത്രം. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3612 ഡോളറിലേക്ക് എത്തിയതും,രൂപയുടെ വിനിമയ നിരക്ക് 88 ലേക്കും എത്തിയതിനെ തുടര്‍ന്നുമാണ് വില വര്‍ധിച്ചത്.

ഇന്ന് രാവിലെ സ്വര്‍ണ്ണവില 10 രൂപ ഗ്രാമിനും, 80 രൂപ പവനും കുറഞ്ഞിരുന്നു. 9935 രൂപ ഗ്രാമിനും 79480 രൂപ പവനും ആയിരുന്നു രാവിലത്തെ വില. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3584 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.21 ആയിരുന്നു.