കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായ ഇടിവിനും ചാഞ്ചാട്ടത്തിനുമിടയിലാണ് വില വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 345 രൂപ വര്‍ധിച്ച് 13,445 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 2760 രൂപ കൂടി 1,07,560 രൂപയായി.
പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ആഗോള വിപണിയില്‍ സ്വര്‍ണ വില മെച്ചപ്പെട്ടതാണ് ഇന്ത്യന്‍ വിപിണിയിലും പ്രതിഫലിച്ചത്. ഇന്നലെ രാവിലെ കുറഞ്ഞ വില, ഉച്ചക്ക് തിരിച്ചു കയറുകയായിരുന്നു. പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയുമാണ് ഉച്ചക്ക് കൂടിയത്. പവന് 1,04,800 രൂപ. സംഘര്‍ഷം രൂക്ഷമാവുകയും എണ്ണവില ഉയരുകയും ചെയ്യുന്നിനിടെ ഒരു ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞ സ്വര്‍ണം, അഞ്ചുദിവസത്തേക്ക് ഇറാന്‍ ഊര്‍ജ പ്ലാന്റുകള്‍ക്കുനേരെ ആക്രമം ഉണ്ടാവില്ലെന്ന ട്രംപിന്റെ ഈ പ്രസ്താവനയോടെ തിരിച്ചു കയറുകയായിരുന്നു.