Indian Traditional Gold Necklace shot in studio light.

kerala

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 520 രൂപ കൂടി

By webdesk18

December 03, 2025

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 520 രൂപയുടെ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,970 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകണം.

ഇന്നലെ രണ്ടുതവണ സ്വര്‍ണവില നേരിയ തോതില്‍ താഴ്ന്നിരുന്നു. മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 95,240 രൂപയാണ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയത്.

അതേസമയം, ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ എല്ലായിടത്തും രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. നിലവിലെ നിരക്ക് ഇതിലേക്കു ദൂരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെ വിലയിലും പ്രതിഫലിക്കുന്നത്.