News

രണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില

By vismaya

February 14, 2026

കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസത്തെ വില ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഗ്രാമിന് 240 രൂപ വര്‍ധിച്ചതോടെ പവന് 1,15,680 രൂപയായി. ഒറ്റയടിക്ക് പവന് 1,920 രൂപയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 195 രൂപ കൂടി, പവന് 95,000 രൂപയ്ക്ക് മുകളിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് പവന് 74,000 രൂപയും, 9 കാരറ്റിന് പവന് 47,720 രൂപയുമാണ് പുതിയ നിരക്ക്. വെള്ളിക്ക് ഗ്രാമിന് 275 രൂപയാണ് വില.

വെള്ളിയാഴ്ച രണ്ട് ഘട്ടങ്ങളിലായി പവന് 240 രൂപ വീതം കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വില താഴ്ന്നിരുന്നു. ഈ തിരിച്ചടികള്‍ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 1.15 ലക്ഷം രൂപ കടന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിലെ ഉയര്‍ന്ന റെക്കോര്‍ഡ് വില. ഡിസംബര്‍ 23നാണ് ആദ്യമായി സ്വര്‍ണം ലക്ഷം രൂപ കടന്നത്. പത്തു ദിവസം മുമ്പ് വില 1.17 ലക്ഷം രൂപയിലെത്തിയതിന് ശേഷം വീണ്ടും ഇടിഞ്ഞ് 1.11 ലക്ഷത്തിലെത്തിയിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ പതുക്കെ വീണ്ടും ഉയര്‍ച്ച ആരംഭിച്ചിരിക്കുന്നത്.