സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്. 60,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 7,525 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
പവന് 600 രൂപയുടെയും ഗ്രാമിന് 75 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ആദ്യമായാണ് സ്വര്‍ണവില പവന് 60,000 രൂപ കടന്നും മുന്നേറുന്നത്.
വാരത്തിന്റെ ആരംഭത്തില്‍ പവന് 59,600 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് പവന്‍ വില 59,640 രൂപ എന്ന റെക്കോഡ് രേഖപ്പെടുത്തിയത്.
രാജ്യാന്തര തലത്തില്‍ നിക്ഷേപം വര്‍ധിക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് സൂചന. ഡോളറിന്റെ ഉയര്‍ച്ചയും രൂപയുടെ തകര്‍ച്ചയുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാനും ഇടയാക്കിയത്. രാജ്യാന്തര തലത്തിലെ സംഘര്‍ഷങ്ങളും സ്വര്‍ണ്ണവിലയെ സ്വാധീനിക്കാന്‍ കാരണമാകുന്നു.