Money

സ്വര്‍ണവില കുതിച്ചുയരുന്നു; പവന് 400 രൂപ വര്‍ധിച്ചു

By webdesk14

January 03, 2023

സ്വര്‍ണവില വീണ്ടും മുകളിലേക്ക്. ഗ്രാമിന് ഇന്ന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 5,095 രൂപയും പവന് 40,760 രൂപയുമായി ഉയര്‍ന്നു. ജനുവരി രണ്ടിന് 120 രൂപ കുറഞ്ഞിരുന്നു. ഡിസംബര്‍ മാസത്തില്‍ പവന് 1480 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡിസംബര്‍ ഒന്നിന് 39,000 രൂപയായിരുന്നു വില. ഡിസംബര്‍ 31 കൂടിയിത് 40,480 എത്തിയിരുന്നു. 2020 ആഗസ്റ്റ് ഏഴിനായിരുന്നു റെക്കോര്‍ഡ് വില. പവന് 42,000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്നത്തെ വില.