business
സ്വര്‍ണവിലയിലെ ചാഞ്ചാട്ടം; സ്വര്‍ണം വാങ്ങണോ അതോ വില്‍ക്കണോ? ഏതാണ് ലാഭകരം?
42000 രൂപയില്‍ നിന്ന് 4000 രൂപ കുറഞ്ഞ് 38000 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനയുണ്ടായി.
കൊച്ചി: സ്വര്‍ണവിലയില്‍ ദിനേനെയുണ്ടാവുന്ന ചാഞ്ചാട്ടം നിക്ഷേപകരിലും സാധാരണക്കാരിലും ഒരുപോലെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഒരു ഘട്ടത്തില്‍ കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോഡായ 42000 രൂപയിലെത്തിയ സ്വര്‍ണവില പിന്നീട് തുടര്‍ച്ചയായി കുറഞ്ഞ് 38240 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ സ്വര്‍ണം വാങ്ങണോ അതോ കയ്യിലുള്ള സ്വര്‍ണം കൂടിയ വിലക്ക് വിറ്റഴിക്കുന്നതാണോ കൂടുതല്‍ ലാഭകരം എന്നത് ആരിലും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്.
42000 രൂപയില്‍ നിന്ന് 4000 രൂപ കുറഞ്ഞ് 38000 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനയുണ്ടായി. പവന് 240 രൂപയാണ് കൂടിയത്. ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം നേട്ടമുണ്ടായെങ്കിലും ഔണ്‍സിന് 1,952.11 ഡോളര്‍ നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി.
സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമെന്ത് എന്ന് പരിശോധിക്കുമ്പോഴാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കണോ അതോ വിറ്റഴിക്കണോ എന്നതില്‍ ഏകദേശ ധാരണയുണ്ടാവുകയുള്ളൂ. കോവിഡ് പ്രതിസന്ധി, ഡോളറിന്റെ മൂല്യത്തകര്‍ച്ച, യു.എസ്-ചൈന തര്‍ക്കം, ഓഹരി വിപണിയിലെ ഇടിവ് തുടങ്ങിയവയാണ് സ്വര്‍ണവിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. യുഎസ്-ചൈന പ്രതിസന്ധി അയഞ്ഞതും ഡോളര്‍ കരുത്താര്‍ജ്ജിച്ചതും സ്വര്‍ണവില കുറയാനുള്ള കാരണമായി. കോവിഡ് പ്രതിസന്ധിയാണ് സ്വര്‍ണവില കുത്തനെ ഉയരാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കോവിഡ് വാക്സിനെക്കുറിച്ച് ശുഭവാര്‍ത്തകള്‍ വന്ന് തുടങ്ങിയതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വിറ്റഴിച്ചതാണ് പിന്നീട് സ്വര്‍ണവിലയില്‍ ഇടിവിന് കാരണമായത്. റഷ്യയില്‍ കോവിഡ് വാക്സിന് പരീക്ഷണം വിജയിച്ചതായുള്ള വാര്‍ത്തയും സ്വര്‍ണവിലയിലെ ഇടിവിന് കാരണമായി.
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും ലോകരാജ്യങ്ങള്‍ അതിജീവിച്ച് കഴിഞ്ഞതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. വാക്സിന് വികസിപ്പിച്ചതായി റഷ്യ പ്രഖ്യാപിച്ചതോടെ മറ്റ് രാജ്യങ്ങള്‍ വാക്സിന് വികസിപ്പിക്കാനുള്ള കഠിശ്രമത്തിലാണ്. ഗള്‍ഫ് രാജ്യങ്ങളടക്കം സ്കൂളുകള്‍ തുറക്കാനും സന്ദര്‍ശകരെ അനുവദിക്കാനുമുള്ള തീരുമാനത്തിലെത്തിക്കഴിഞ്ഞു. വിപണി ഉണര്‍ന്നു തുടങ്ങിയതിന്റെ സൂചനകളാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്നത്. ഇത് സ്വര്‍ണവിലയില്‍ കുറവിന് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകസാമ്പത്തിക മേഖല സാധാരണനിലയിലേക്ക് മടങ്ങുന്നതോടെ സ്വര്‍ണവിപണിയും സ്ഥിരത കൈവരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണം വിറ്റഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് യോജിച്ച സമയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം സ്വര്‍ണം വാങ്ങിക്കാന്‍ കുറച്ചു കൂടി കാത്തിരിക്കലാവും നല്ലത്.
business
പൊള്ളുന്ന വില; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു; 81000 കടന്നു
അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലത്തേതിനെക്കാള്‍ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്‍ബലമായതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ 88 രൂപയില്‍ ആയിരുന്നു. അന്താരാഷ്ട്ര വിലയില്‍ ഒരു ചെറിയ കുറവ് വന്നാല്‍ പോലും കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് വീണ്ടുമുള്ള വില വര്‍ധനവിന് കാരണം.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
-
GULF14 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
News3 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

