Connect with us

kerala

സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയുമായി. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില. ഇതോടെ മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 1,840 രൂപയുടെ കുറവാണുണ്ടായത്.

അതേസമയം, കഴിഞ്ഞയാഴ്ചയിലെ കനത്ത തകര്‍ച്ചക്കുശേഷം ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണര്‍വുണ്ടായി. കഴിഞ്ഞയാഴ്ച വിലയില്‍ ആറുശതമാനത്തോളം ഇടിവുണ്ടായശേഷമാണ് വിലയില്‍ നേരിയ വര്‍ധനവുണ്ടായത്.

പലിശ നിരക്ക് ഉയര്‍ത്താനുള്ള യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനമാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തെ ബാധിച്ചത്. ഡോളര്‍ കരുത്തുനേടിയതും വിലയിടിവിന് കാരണമായി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതെന്ന് കണ്ടെത്തല്‍

‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ സൃഷ്ടിച്ച ഗ്രൂപ്പില്‍ മഞ്ജു വാര്യര്‍, എഡിജിപി ബി. സന്ധ്യ എന്നിവരുടെ വ്യാജ പ്രൊഫൈലുകള്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ നടന്‍ ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ സൃഷ്ടിച്ച ഗ്രൂപ്പില്‍ മഞ്ജു വാര്യര്‍, എഡിജിപി ബി. സന്ധ്യ എന്നിവരുടെ വ്യാജ പ്രൊഫൈലുകള്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

തന്െക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തെളിയിക്കാനും കേസില്‍ തനിക്ക് അന്യായമായി പ്രതിചേര്‍ത്തുവെന്ന വാദം ബലപ്പെടുത്താനുമായിരുന്നു ഈ വ്യാജ ഗ്രൂപ്പ് സൃഷ്ടിച്ചതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ ചാറ്റ് ചെയ്യുന്നതായി തോന്നിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കാന്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതായും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച തെളിവുകളും സ്‌ക്രീന്‍ഷോട്ടുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഏഴര വര്‍ഷത്തെ നീണ്ട വിചാരണയ്ക്ക് ശേഷം കേസില്‍ നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. കേസില്‍ ആകെ 10 പേരാണ് പ്രതിയുള്ളത്. ബലാല്‍സംഗത്തിന് ഗൂഢാലോചന നടത്തിയത് എട്ടാം പ്രതിയായ ദിലീപാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഒന്നര കോടി രൂപയുടെ ‘കൊട്ടേഷന്‍’ ദിലീപ് നല്‍കിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

kerala

പൊന്നാനിയില്‍ വ്യാജ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് റാക്കറ്റ്; 10 പേര്‍ അറസ്റ്റില്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനും വ്യാപനത്തിനും നേതൃത്വം നല്‍കിയ തിരൂര്‍ മീനടത്തൂര്‍ സ്വദേശി ധനിഷ്, അഥവാ ഡാനി, ഉള്‍പ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്.

Published

on

മലപ്പുറം: വിവിധ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വിതരണം ചെയ്ത സംഘത്തെ പൊന്നാനി പൊലീസ് പിടികൂടി. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനും വ്യാപനത്തിനും നേതൃത്വം നല്‍കിയ തിരൂര്‍ മീനടത്തൂര്‍ സ്വദേശി ധനിഷ്, അഥവാ ഡാനി, ഉള്‍പ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്.

ശിവകാശിയും പൊള്ളാച്ചിയും ആസ്ഥാനങ്ങളാക്കി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘം തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ 22 സര്‍വകലാശാലകളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി വില്‍പ്പന നടത്തുകയായിരുന്നു. മൂച്ചിക്കല്‍ സ്വദേശിയായ ഇര്‍ഷാദ്, തിരൂര്‍ സ്വദേശികള്‍ രാഹുല്‍, നിസാര്‍, തിരുവനന്തപുരം സ്വദേശികളായ ജസീം, ഷെഫീഖ്, രതീഷ്, ശിവകാശി സ്വദേശികളായ ജൈനുല്‍ ആബിദിന്‍, അരവിന്ദ്, വെങ്കിടേഷ് എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

സംഘത്തിന്റെ പക്കല്‍ നിന്ന് വ്യാജ മാര്‍ക്ക് ലിസ്റ്റുകളും, സര്‍ട്ടിഫിക്കറ്റ് ഡിസൈന്‍ ചെയ്ത ഡെസ്‌ക്ടോപ്പും ലാപ്പ്ടോപ്പും, അത്യാധുനിക പ്രിന്ററുകളും വ്യാജ സീലുകളും ഹോളോഗ്രാം സ്റ്റിക്കറുകളും പൊലീസ് പിടിച്ചെടുത്തു. നിര്‍മാണത്തിനാവശ്യമായ മുഴുവന്‍ സംവിധാനങ്ങളും ശിവകാശിയിലും പൊള്ളാച്ചിയിലുമാണെന്ന് പൊലീസ് അറിയിച്ചു.

സര്‍ട്ടിഫിക്കറ്റുകളുടെ വില ആവശ്യാനുസരിച്ച് വ്യത്യസ്തമായി നിശ്ചയിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് വര്‍ഷ ബിരുദ സര്‍ട്ടിഫിക്കറ്റ് 50,000 മുതല്‍ 75,000 രൂപ വരെ, ബിരുദാനന്തര ബിരുദം ഏകദേശം ഒരു ലക്ഷം രൂപ, ബി.ടെക് സര്‍ട്ടിഫിക്കറ്റ് 1.5 ലക്ഷം രൂപ വരെയുമായിരുന്നു നിരക്ക്.

കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കും കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും ഏജന്റുമാര്‍ വഴിയാണ് ഇവ വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. റാക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

kerala

മലപ്പുറം കൊണ്ടോട്ടിയില്‍ എംഡിഎംഎയുമായി ഒരാള്‍ കൂടി പിടിയില്‍

ഒളിവിലായിരുന്ന പുളിക്കല്‍ സ്വദേശി ശിഹാബുദ്ദീന്‍ ആണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത് ഡാന്‍സാഫ് ടീമിന് കൈമാറിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍.

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ വലിയ തോതില്‍ എംഡിഎംഎയും പണവും പിടികൂടിയ കേസില്‍ മറ്റൊരാള്‍ കൂടി പൊലീസ് വലയിലാക്കി. ഒളിവിലായിരുന്ന പുളിക്കല്‍ സ്വദേശി ശിഹാബുദ്ദീന്‍ ആണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത് ഡാന്‍സാഫ് ടീമിന് കൈമാറിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍.

കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രദേശത്ത് എംഡിഎംഎ വില്‍പ്പനയ്ക്കിടെ ശിഹാബുദ്ദീന്‍ പിടിയിലായത്. മുന്‍പ് ആറാം പ്രതിയായ കോഴിക്കോട് കൊമ്മേരി സ്വദേശി സുബിനെ കൊണ്ടോട്ടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

153 ഗ്രാം എംഡിഎംഎ, അര ലക്ഷം രൂപ, ഇലക്ട്രോണിക് ത്രാസുകള്‍ എന്നിവ ഒക്ടോബര്‍ 6-ന് ഐക്കരപടിയില്‍ നിന്നാണ് നാല് പ്രതികളില്‍ നിന്ന് പിടികൂടിയത്. ഇതോടെ കേസില്‍ ഇതുവരെ ആറു പേരാണ് പിടിയിലായത്. ഒരാള്‍ കൂടി ഓടോടെയെന്നും പൊലീസ് അറിയിച്ചു.

 

Continue Reading

Trending