കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 34,120 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം വര്‍ധിച്ചിരുന്നു.

സ്വര്‍ണ വിലയില്‍ ഏതാനും നാളുകളായി ഏറ്റക്കുറച്ചിലാണ് പ്രകടമാവുന്നത്. വരുംദിവസങ്ങളിലും മഞ്ഞലോഹം സ്ഥിരത പ്രകടിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.