crime

കണ്ണൂരില്‍ ഒന്നര കിലോ സ്വര്‍ണം പിടികൂടി

By webdesk14

March 27, 2023

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു എയര്‍പോര്‍ട്ട് പൊലീസ് ഒന്നര കിലോ സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി ഷെറഫാത്ത് മുഹമ്മദില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. അബൂദബിയില്‍നിന്നുള്ള ഗോ ഫസ്റ്റ് വിമാനത്തില്‍ വന്ന യാത്രക്കാരന്‍ കസ്റ്റംസ് പരിശോധനക്കുശേഷം പുറത്തിറങ്ങിയ സമയത്ത് സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബാഗില്‍ സി.എഫ്.എല്‍ ബള്‍ബിലും മറ്റു വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വര്‍ണമാണ് പിടിച്ചത്.

സ്‌റ്റേഷന്‍ ഓഫിസര്‍ എ.കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഏകദേശം 86 ലക്ഷം രൂപ വിലവരുന്നതാണിത്. സ്വര്‍ണം പൊലീസ് കോടതിയില്‍ ഹാജരാക്കും.