kerala

സ്വര്‍ണക്കടത്ത്: അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

By chandrika

August 28, 2020

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം എത്താന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹാജരായത്. സെക്രട്ടേറിയറ്റിന് സമീപത്ത് അരുണ്‍ ബാലചന്ദ്രന്‍ എടുത്തു നല്‍കിയ ഫഌറ്റിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഫഌറ്റ് എടുക്കാന്‍ സഹായിച്ചതെന്ന് അരുണ്‍ പിന്നീട് പറഞ്ഞിരുന്നു.