crime

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്; മുഖ്യസൂത്രധാരന്‍ റമീസ് അറസ്റ്റില്‍

By webdesk14

April 07, 2023

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസ് പിടിയില്‍. ബുധനാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് റമീസ് ആണെന്നാണ് കണ്ടെത്തിയത്.

ഇതിന് മുന്‍പ് ഇയാളെ എന്‍ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടുന്നതിന് മുന്‍പ് റമീസിന്റെ നേതൃത്വത്തില്‍ 12 തവണ സ്വര്‍ണം കടത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.