crime

കുവൈറ്റിൽ നിന്ന് കരിപ്പൂർ വഴി സ്വർണക്കടത്ത്; വേങ്ങര സ്വദേശി പിടിയിൽ

By webdesk13

May 01, 2023

കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം ആണ് 966 ഗ്രാം സ്വർണ്ണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്.

966 ഗ്രാം 24 കാരറ്റ് സ്വർണ്ണം മിശ്രിത രൂപത്തിൽ 4 കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ കുവൈറ്റിൽ നിന്നും ഇന്നലെ എത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ.