kerala

സ്വര്‍ണ കടത്ത്; കരിപ്പൂരില്‍ നിന്നും 52 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു.

By Test User

November 08, 2022

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. മലപ്പുറം മേല്‍മുറി സ്വദേശി മഹിയുദ്ദീന്‍ ആണ് പിടിയിലായത്. 1.006 കിലോഗ്രാം വരുന്ന സ്വര്‍ണമാണ് യുവാവില്‍ നിന്നും പിടിച്ചെടുത്തത്.

മിശ്രിത രൂപത്തിലുള്ള നാല് ക്യാപ്‌സൂളുകളാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണം 52 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിനൊപ്പം കാറില്‍ കയറി പോകുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.