kerala

സ്വര്‍ണക്കടത്ത് കേസിലേക്ക് കെടി ജലീല്‍ മതത്തേയും മതഗ്രന്ഥത്തേയും വലിച്ചിഴച്ചു; പികെ കുഞ്ഞാലിക്കുട്ടി

By web desk 1

August 17, 2020

മലപ്പുറം: സ്വര്‍ണക്കടത്ത് വിവാദത്തിലേക്ക് മന്ത്രി കെടി ജലീല്‍ മതത്തേയും മത ഗ്രന്ഥത്തേയും വലിച്ചിട്ടത് ശരിയായില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. വിശുദ്ധ ഖുര്‍ആന്‍ ഒളിച്ചു കൊണ്ടുവരേണ്ട ഒന്നല്ല. സ്വര്‍ണക്കള്ളത്തു കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണങ്ങളെല്ലാം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

പിഎസ്‌സി റാങ്കുലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്ക് നിയമനം നല്‍കാതെ സര്‍ക്കാര്‍ കളിപ്പിക്കുന്നു. നടക്കുന്നത് പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണ്. വിമാന അപടത്തിന്റെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇത് ഒരു തരത്തിലും അനുവദിക്കാനാകില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.