kerala

സ്വര്‍ണക്കടത്ത് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

By Test User

August 15, 2020

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കി. രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ പോകുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 7ാം തിയതി ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. അന്ന് ശിവശങ്കര്‍ നല്‍കിയ മറുപടികള്‍ കള്ളമെന്ന വിലയിരുത്തലിലാണ് രണ്ടാം തവണ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളത് കൊണ്ട് സമയം അനുവദിക്കണമെന്നായിരുന്നു മറുപടി.