crime

കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

By webdesk14

March 10, 2023

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. അബുദബിയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി മിര്‍ഷാദ് 965 ഗ്രാം സ്വര്‍ണ മിശ്രിതവും ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സഹീദ് 1174 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്.

ഇരുവരും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍മ്മാരായി പ്രവര്‍ത്തിക്കുന്നവരാണെന്ന് കസ്റ്റംസ് കണ്ടെത്തി. വിമാനയാത്ര ടിക്കറ്റിന് പുറമെ 50,000 രൂപ മിര്‍ഷാദിനും 30,000 രൂപ സഹീദിനും സംഘം വാഗ്ദാനം ചെയ്തതായി ചോദ്യം ചെയ്യലില്‍ കസ്റ്റംസ് കണ്ടെത്തി.