kerala

വീണ്ടും സ്വര്‍ണകുതിപ്പ്: പവന് 1,000 രൂപ വര്‍ധിച്ചു

By webdesk17

October 06, 2025

കൊച്ചി: സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഇന്ന് പവന് 1,000 രൂപ വര്‍ധിച്ച് 88,560 രൂപയായി. ഗ്രാമിന് 11,070 രൂപയാണ് പുതിയ വില. വെള്ളിക്ക് ഗ്രാമിന് 162 രൂപയാണ്.

അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ നീളുന്നതാണ് ഈ വര്‍ധനയ്ക്ക് പ്രധാന കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. സെപ്റ്റംബര്‍ 9ന് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടതിന് പിന്നാലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ റെക്കോര്‍ഡ് നിരക്കുകളാണ് രേഖപ്പെടുത്തുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയില്‍ ആഗോള വിപണിയിലെ ചെറിയ ചലനങ്ങളും വിലയെ നേരിട്ട് ബാധിക്കുന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞാലും രൂപയുടെ മൂല്യത്തിലെ മാറ്റം, ആഭ്യന്തര ആവശ്യം, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങള്‍ മൂലം ഇന്ത്യയിലെ വില കുറയണമെന്നില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി.