kerala

സ്വര്‍ണക്കൊള്ളക്കേസ്; ‘സത്യസന്ധമായി അന്വേഷണം നടന്നാല്‍ ഉന്നതരും കുടുങ്ങും’: വി.ഡി സതീശന്‍

By webdesk17

December 19, 2025

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സത്യസന്ധമായി അന്വേഷണം നടന്നാല്‍ ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമര്‍ദം ചെലുത്തി എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞത്. ഹൈക്കോടതി അത് അടിവരയിടുകയും ചെയ്തു. എസ്‌ഐടിയില്‍ അവിശ്വാസമില്ലെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ അവര്‍ക്കുമേലെ അനാവശ്യമായ സമ്മര്‍ദ്ദം ചെലത്തുന്നതിനാലാണ് അന്വേഷണം മന്ദഗതിയിലായിലായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസ് ഇഡി അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും രാഷ്ട്രീയ പ്രേരിതമായി അന്വേഷിക്കരുതെന്നും സതീശന്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ റാക്കറ്റ് ഇതിന് പുറകിലുണ്ട്. തെരഞ്ഞെടുപ്പില്‍ പ്രതിക്കൂട്ടിലാവും എന്ന് മനസ്സിലാക്കിയായിരുന്നു സിഎമ്മിന്റെ ഓഫീസ് നീക്കമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രിക്ക് പോറ്റിയുമായി ബന്ധമുണ്ടെന്നും 2024 നടന്നത് കവര്‍ച്ചാ ശ്രമമാണെന്നും വിഡി സതീശന്‍ പറഞ്ഞു.