kerala

പിടിതരാതെ സ്വര്‍ണം; ഒറ്റയടിക്ക് പവന് കൂടിയത് 3960 രൂപ

By Lubna Sherin K P

January 23, 2026

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ഇന്ന് 3,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. ഇതോടെ 1,17,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 495 രൂപ ഉയര്‍ന്ന് 14640 രൂപയിലെത്തി. ഈ മാസം ഇതുവരെ പവന് കൂടിയത് 18080 രൂപയാണ്. വെള്ളിയും സര്‍വകാല റെക്കോഡിലാണ് ഇന്ന്. ഗ്രാമിന് 15 രൂപ കൂടി 340 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്ന് മുന്നേറിയത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം മുന്‍ദിവസങ്ങളില്‍ വന്‍ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായത്. നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് പിന്‍വാങ്ങി സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുകയായിരുന്നു. എന്നാല്‍, ഗ്രീന്‍ലാന്‍ഡിനെ ആക്രമിക്കില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്താനിരുന്ന അധിക തീരുവ പിന്‍വലിക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം ഇന്നലെ സ്വര്‍ണവില കുറയാന്‍ കാരണമായി. തൊട്ടുപിന്നാലെയാണ് വീണ്ടും വന്‍ കുതിപ്പ് നടത്തിയിരിക്കുന്നത്. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 118 ഡോളര്‍ വര്‍ധിച്ച് 4952 ഡോളറിലെത്തി.

 

ജനുവരിയിലെ സ്വര്‍ണവില ഇങ്ങനെ

ജനുവരി 1 – 99,040

ജനുവരി 2 – 99,880

ജനുവരി 3 – 99,600

ജനുവരി 4 – 99,600

ജനുവരി 5 – 1,01,360

ജനുവരി 6 – 1,01,800

ജനുവരി 7 – 1,01,400

ജനുവരി 8 – 1,01,200

ജനുവരി 9 – 1,02,160

ജനുവരി 10 – 1,03,000

ജനുവരി 11 – 1,03,000

ജനുവരി 12 – 1,04,240

ജനുവരി 13 – 1,04,520

ജനുവരി 14 – 1,05,600

ജനുവരി 15 – 1,05,320

ജനുവരി 16 – 1,05,160

ജനുവരി 17 – 1,05,440

ജനുവരി 18 – 1,05,440

ജനുവരി 19 – 1,07,240

ജനുവരി 20 – 1,09,840

ജനുവരി 21 – 1,14,840

ജനുവരി 22 – 1,13,160

ജനുവരി 23 – 1,17,120