kerala

കരിപ്പൂരിൽ 60 ലക്ഷം രൂപയുടെ 1 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി

By webdesk15

May 14, 2023

കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച നിലയിൽ 1 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി. ജിദ്ദയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ചോമ്പാല സ്വദേശിയായ മുഹമ്മദ് അഫ്‌സാനിൽ നിന്നുമാണ് മിശ്രിതം പിടികൂടിയത്. എകദേശം 60 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.