india

‘നല്ല ദിവസങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മാത്രം’; മോദിയുടെ 8 വര്‍ഷ ഭരണത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് രാഹുല്‍ ഗാന്ധി

By Test User

May 30, 2022

മോദി ഭരണം എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി ഭരണത്തിന്റെ എട്ട് സവിഷേശതകളാണ് രാഹുല്‍ പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നല്ല ദിവസങ്ങള്‍ ‘സുഹൃത്തുക്കള്‍ക്ക്’ മാത്രം, കൊവിഡ് കാരണം 40 ലക്ഷം പേരുടെ മരണം, രാജ്യത്ത് വിദ്വേഷം അതിന്റെ ഉച്ചസ്ഥായിയില്‍, 700 കര്‍ഷകര്‍ക്ക് കാര്‍ഷിക നിയമം എന്ന കരിനിയമത്താല്‍ ജീവന്‍ നഷ്ടമായി, 45 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്, അരുണാചല്‍ പ്രദേശ് മുതല്‍ ലഡാക്ക് വരെ ചൈനയുടെ കടന്നുകയറ്റം, രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആര്‍.എസ്.എസ് കാരുടെയും ബി.ജെ.പിക്കാരുടെയും കടന്നുകയറ്റം, റെക്കോര്‍ഡ് തകര്‍ത്ത് പണപ്പെരുപ്പം: ഇന്ധനത്തിനും ദൈനംദിന വസ്തുക്കള്‍ക്കുമുണ്ടായ വന്‍ വിലക്കയറ്റം തുടങ്ങി എട്ട് കാരണങ്ങളാണ് രാഹുല്‍ തന്റെ കുറിപ്പില്‍ പരാമര്‍ശിച്ചത്.