റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ആരോഗ്യനില പൂര്‍ണമായും തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി അദ്ദേഹം ആശുപത്രി വിട്ടെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷമാണ് അദ്ദേഹം ഇന്ന് മടങ്ങിയത്. ഭരണാധികാരിക്ക് ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.