kerala

പീഡാനുഭവസ്മരണയില്‍ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

By webdesk15

April 07, 2023

യേശു ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശു പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയുടെ ഓര്മ പുതുക്കി വിശ്വാസികൾ ഇന്ന് കുരിശിന്‍റെ വഴി സംഘടിപ്പിക്കുന്നു. വിശുദ്ധവാരാചരണത്തിന്‍റെ അവസാന നാളുകളിലേക്ക് കടക്കുന്ന വിശ്വാസികള്‍ക്കായി ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.