Connect with us

crime

ഉത്തരഖണ്ഡിലെ ‘ഗോരക്ഷ കൊല’; വസീമിനായി കോൺഗ്രസ് സമരരംഗത്ത്

ഗോ​മാം​സം കൈ​വ​ശ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് കൊ​ല​​പ്പെ​ടു​ത്തി​യ മു​സ്‍ലിം യു​വാ​വി​ന് നീ​തി ചോ​ദി​ച്ച് ശ​നി​യാ​ഴ്ച റൂ​ർ​ക്കി കോ​ട​തി​ക്ക് മു​മ്പാ​കെ ഉ​ത്ത​ര​ഖ​ണ്ഡ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​മ​രം ന​ട​ത്തി.

Published

on

മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ത്തി​നു നേ​രെ നി​ര​ന്ത​രം ഹി​ന്ദു​ത്വ വ​ർ​ഗീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന ഉ​ത്ത​ര​ഖ​ണ്ഡി​ൽ മു​സ്‍ലിം യു​വാ​വി​ന്റെ കൊ​ല​പാ​ത​ക​ത്തി​ൽ നീ​തി ചോ​ദി​ച്ച് കോ​ൺ​ഗ്ര​സ് സ​മ​ര​രം​ഗ​ത്തി​റ​ങ്ങി. ​ഗോ​മാം​സം വെ​ച്ചു​വെ​ന്നാ​രോ​പി​ച്ച് ജിം ​ന​ട​ത്തി​പ്പു​കാ​ര​നാ​യ 22കാ​ര​ൻ വ​സീ​മി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് റാ​വ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഇ​സ്‍ലാ​മോ​ഫോ​ബി​യ​ക്ക് ഇ​ര​യാ​യി നി​ര​വ​ധി​പേ​ർ കൊ​ല്ല​​പ്പെ​ട്ട ഉ​ത്ത​ര​ഖ​ണ്ഡി​ൽ ഹി​ന്ദു​ത്വ വോ​ട്ട്ബാ​ങ്കി​നെ ഭ​യ​ന്ന് ഇ​തു​വ​രെ പാ​ലി​ച്ചി​രു​ന്ന മൗ​നം കോ​ൺ​ഗ്ര​സ് ഇ​താ​ദ്യ​മാ​യി ഭ​ഞ്ജി​ച്ചു.

വ​സീം പൊ​ലീ​സി​നെ ക​ണ്ട​പ്പോ​ൾ കു​ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി മു​ങ്ങി മ​രി​ച്ചു​വെ​ന്നാ​ണ് പൊ​ലീ​സ് ഭാ​ഷ്യം. വ​സീം ഗോ​മാം​സ​വു​മാ​യി പോ​കു​ക​യാ​യി​രു​ന്നു എ​ന്ന സം​ശ​യ​ത്തി​ലാ​ണ് പൊ​ലീ​സി​ന്റെ ഗോ​ര​ക്ഷ വി​ഭാ​ഗം അ​ദ്ദേ​ഹ​ത്തി​​ന്റെ സ്കൂ​ട്ട​റി​ന് പി​ന്നാ​ലെ പോ​യ​തെ​ന്ന് എ​ഫ്.​ഐ.​ആ​റി​ലു​ണ്ട്.

അ​തേ​സ​മ​യം, വ​സീ​മി​നെ വെ​ടി​വെ​ച്ചു വീ​ഴ്ത്തി അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മൃ​ത​പ്രാ​യ​നാ​ക്കി കു​ള​ത്തി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് 150ഓ​ളം നാ​ട്ടു​കാ​ർ പൊ​ലീ​സ് സം​ഘ​ത്തെ വ​ള​ഞ്ഞ​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മു​ങ്ങി​മ​ര​ണ​മാ​ണെ​ന്നും ദേ​ഹ​ത്ത് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ് പൊ​ലീ​സ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ, പൊ​ലീ​സി​െ​ന്റ അ​ടി​യേ​റ്റ് വ​സീ​മി​ന്റെ പ​ല്ലു​ക​ൾ ത​ക​ർ​ന്ന​താ​യി കു​ടും​ബ​വും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​ലു​ക​ൾ ക​യ​ർ​കൊ​ണ്ട് കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ൽ കു​ള​ത്തി​ൽ​നി​ന്ന് വ​സീ​മി​ന്റെ മൃ​ത​ദേ​ഹം എ​ടു​ത്ത​തും പൊ​ലീ​സി​​ന്റെ വാ​ദം ഖ​ണ്ഡി​ക്കു​ന്നു. വ​സീ​മി​നെ ര​ക്ഷി​ക്കാ​ൻ കു​ള​ത്തി​ലേ​ക്കി​റ​ങ്ങി​യ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ച്ചാ​ണ് അ​യാ​ളു​ടെ മ​ര​ണം പൊ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തി​യ​തെ​ന്നും എം.​എ​ൽ.​എ ഖാ​സി നി​സാ​മു​ദ്ദീ​ൻ പ​റ​ഞ്ഞു.

ഗോ​മാം​സം കൈ​വ​ശ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് കൊ​ല​​പ്പെ​ടു​ത്തി​യ മു​സ്‍ലിം യു​വാ​വി​ന് നീ​തി ചോ​ദി​ച്ച് ശ​നി​യാ​ഴ്ച റൂ​ർ​ക്കി കോ​ട​തി​ക്ക് മു​മ്പാ​കെ ഉ​ത്ത​ര​ഖ​ണ്ഡ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​മ​രം ന​ട​ത്തി. റാ​വ​ത്തി​നൊ​പ്പം പ്ര​തി​പ​ക്ഷ നേ​താ​വ് യ​ശ്പാ​ൽ ആ​ര്യ, യു.​പി സ​ഹാ​റ​ൻ​പു​ർ ​ലോ​ക്സ​ഭ എം.​പി ഇം​റാ​ൻ മ​സ്ഊ​ദ്, ഉ​ത്ത​ര​ഖ​ണ്ഡ് പി.​സി.​സി പ്ര​സി​ഡ​ന്റ് ക​ര​ൺ മ​ഹ്റ, വൈ​സ് പ്ര​സി​ഡ​ന്റ് സൂ​ര്യ​കാ​ന്ത് ധ​സ്മ​ന, എം.​എ​ൽ.​എ​മാ​ര​യ പ്രീ​തം സി​ങ്, ഫു​ർ​ഖാ​ൻ അ​ഹ്മ​ദ്, ഖാ​സി നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട വ​സീ​മി​ന്റെ വീ​ട്ടി​ലെ​ത്തു​ക​യും ചെ​യ്തു.

പൊ​ലീ​സി​ന്റെ അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​യ വ​സീ​മി​ന്റെ കൊ​ല​പാ​ത​ക​ത്തി​ൽ നീ​തി​പൂ​ർ​വ​ക​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​രീ​ഷ് റാ​വ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം മു​ഖ്യ​മ​ന്ത്രി പു​ഷ്‍ക​ർ സി​ങ് ധാ​മി​യെ​യും ക​ണ്ടു. സ​മ​രം ആ​വ​ശ്യ​മെ​ങ്കി​ൽ ഡ​ൽ​ഹി​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് റാ​വ​ത്ത് പ​റ​ഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ

പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്

Published

on

കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.

ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.

Continue Reading

crime

കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ

Published

on

ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.

മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.

നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.

Continue Reading

crime

കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ

Published

on

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.

ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അതിക്രമം.
Continue Reading

Trending