kerala

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്; നാളെ പ്രതിഷേധദിനം, ഒക്ടോബര്‍ 11ന് കൂട്ടഅവധി

By Chandrika Web

September 12, 2022

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11ന് കൂട്ട അവധിയെടുക്കുമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നാളെ പ്രതിഷേധ ദിനം ആചരിക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തതെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.

ജനുവരിയില്‍ നല്‍കിയ ഉറപ്പ് എട്ടു മാസം പിന്നിട്ടിട്ടും പാലിക്കപ്പെട്ടിട്ടില്ല. വെട്ടികുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നില്‍പ്പ് സമരം ഉള്‍പ്പെടെ പ്രതിഷേധപരിപാടികള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു.

അന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. എന്നാല്‍ ഇതുവരെയും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.