crime

ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

By webdesk13

July 22, 2023

കുന്നത്തൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കുന്നത്തൂര്‍ കളത്തൂര്‍ വീട്ടില്‍ ആര്‍. രാജേഷ് കുമാറിനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രാജേഷിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.

പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഡിവിഷനല്‍ ഓഫിസില്‍ അക്കൗണ്ട്‌സ് ഓഫിസറായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ കഴിഞ്ഞ ചൊവ്വാഴ്ച ഉമ്മന്‍ ചാണ്ടിയുടെ മരണ ദിനത്തിലാണ് അപകീര്‍ത്തികരമായ പോസ്റ്റിട്ടത്.

ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് എഫ്.ബിയില്‍ റവന്യൂ വകുപ്പ് ജീവനക്കാരന്‍ ഇട്ട ചിത്രത്തിന് താഴെയായായിരുന്നു വിവാദ കമന്റ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഹരി പുത്തനമ്പലം, ഹരികുമാര്‍ കുന്നത്തൂര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.