Connect with us

kerala

ശാസ്ത്രബോധം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി വി. ശിവന്‍കുട്ടി

പ്രശ്‌നങ്ങളെയും പ്രതിഭാസങ്ങളെയും ജിജ്ഞാസയോടെയും തുറന്ന മനസ്സോടെയും തെളിവുകളെ അടിസ്ഥാനമാക്കി മനസ്സിലാക്കാനുള്ള അന്വേഷണത്തോടെയും സമീപിക്കുന്ന മനോഭാവമാണ് ശാസ്ത്രബോധം

Published

on

ശാസ്ത്രബോധം വളര്‍ത്താനുള്ള തീരുമാനമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി. യുവമോര്‍ച്ചയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ശാസ്ത്ര സത്യങ്ങള്‍ തുറന്നു പറഞ്ഞതിന് സ്പീക്കര്‍ ശ്രീ.എ എന്‍ ഷംസീറിനെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ല. വിമാനം, വന്ധ്യതാ ചികിത്സ, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയവയ്‌ക്കൊക്കെ ശാസ്ത്രീയമായ ചരിത്രമുണ്ട്. ആ ചരിത്രത്തെ നിരസിച്ച് മുന്നോട്ട് പോകുന്ന സമൂഹം അറിവിന്റെ വെളിച്ചത്തിലേയ്ക്കല്ല മറിച്ച് ഇരുട്ടിലേയ്ക്കാണ് പോകുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങളെയും പ്രതിഭാസങ്ങളെയും ജിജ്ഞാസയോടെയും തുറന്ന മനസ്സോടെയും തെളിവുകളെ അടിസ്ഥാനമാക്കി മനസ്സിലാക്കാനുള്ള അന്വേഷണത്തോടെയും സമീപിക്കുന്ന മനോഭാവമാണ് ശാസ്ത്രബോധം. അനുമാനങ്ങളെ ചോദ്യം ചെയ്യാനും തെറ്റിനെ വെല്ലുവിളിക്കാനും പുതിയ തെളിവുകള്‍ പുറത്തുവരുമ്പോള്‍ മാറ്റങ്ങളെ സ്വീകരിക്കാനുമുള്ള സന്നദ്ധത ഇതില്‍ ഉള്‍പ്പെടുന്നു. ഈ സമീപനം ശാസ്ത്ര പുരോഗതിയുടെ അടിത്തറയാണ്, നമ്മള്‍ ജീവിക്കുന്ന ലോകത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവുമാണ്.

ചരിത്രത്തിലുടനീളം ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങള്‍ വ്യാവസായിക വിപ്ലവങ്ങള്‍ക്ക് ആക്കം കൂട്ടുകയും പുതിയ കാലത്തെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങളെ അഭിസംബോധന ചെയ്യാനും അജ്ഞതയെ ചെറുക്കാനും ശാസ്ത്ര ബോധം നമ്മെ പ്രാപ്തരാക്കുന്നു. തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും കപടശാസ്ത്രവും നിറഞ്ഞ ഒരു ലോകത്ത്, ശാസ്ത്രീയ സാക്ഷരതയുള്ള ഒരു സമൂഹത്തിന് വസ്തുതയും കെട്ടുകഥയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയും, തീരുമാനങ്ങള്‍ കേവലം വിശ്വാസമോ കഥയോ അല്ലാതെ വിശ്വസനീയമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പാക്കാന്‍ ആകും. ചെറുപ്പം മുതലേ ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കുന്നതില്‍ വിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ശാസ്ത്ര സത്യങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് വരികയാണ്. എന്‍ സി ഇ ആര്‍ ടി വെട്ടിമാറ്റിയ ചരിത്ര സംഭവങ്ങളും കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ നവോത്ഥാന നായകരുടെ കേരളമാണ് ഇത്. ശാസ്ത്ര ബോധത്തില്‍ ഊന്നിയാണ് കേരളത്തിന്റെ വളര്‍ച്ച. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് സ്പീക്കര്‍ എ എന്‍ ഷംസീറിനെ വേട്ടയാടാനാണ് തീരുമാനമെങ്കില്‍ അതിനെ പ്രതിരോധിക്കും. യുവമോര്‍ച്ചയുടെ ആരോപണങ്ങള്‍ അസംബന്ധമാണ്.ശാസ്ത്രീയത വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുമായി പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുമെന്നും മന്ത്രി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല

.വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി വിലയിരുത്തി.

Published

on

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് അവലോകന യോഗം. വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി വിലയിരുത്തി.

പലയിടത്തും മഴ ലഭിച്ചു തുടങ്ങി. നിലവിൽ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

വൈദ്യുതി ഉപഭോഗം കുറക്കാനുളള നിർദ്ദേശങ്ങളും പുറത്തിറക്കി. രാത്രി കാലത്ത് എസി 26 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കാൻ പൊതുജനങ്ങളോട് കെഎസ്ഇബി നിർദ്ദേശിച്ചു.

ഒൻപതിന് ശേഷം അലങ്കാരവിളക്കുകൾ പരസ്യബോർഡുകൾ എന്നിവ പ്രവർത്തിപ്പിക്കരുതെന്നടക്കം നിർദ്ദേശിച്ചു. അതെല്ലാം അവലോകനം ചെയ്ത ശേഷമാണ് ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്.

Continue Reading

kerala

ഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം, നാലുപേര്‍ക്ക് പരിക്ക്

കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്.

Published

on

ഇടുക്കി മുറിഞ്ഞപുഴയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ സ്ത്രീയും കുട്ടിയും മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരം ആറ്റിങ്ങല്‍, കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

എന്നാല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞതിനാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് കാര്‍ വെട്ടിപ്പൊളിച്ച് ആറു യാത്രക്കാരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പത്തുവയസുള്ള കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത് എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നാലുപേരെ വിദഗ്ധ ചികിത്സയ്ക്കായി പാലയിലെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് റിപ്പോർട്ടുകൾ.

Continue Reading

kerala

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ നിരോധിച്ചു

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

Published

on

പൂവിലും ഇലയിലും വിഷാശം ഉണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് അരളിപ്പു ക്ഷേത്രങ്ങളിൽ നിന്ന് നിരോധിച്ചു. ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

അരളിപ്പൂവിന്റെ ഉപയോ​ഗം മരണത്തിന് കാരണമായി എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം. നാളെ മുതൽ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കി.അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ‍ ഉപയോ​ഗിക്കുന്നതിൽ നിന്നാണ് അരളി നിരോധിച്ചത്‌.

Continue Reading

Trending