kerala

തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ തകർക്കുന്നു- പി.കെ. കുഞ്ഞാലിക്കുട്ടി

By webdesk17

March 29, 2026

മലപ്പുറം: എൽ.ഡി.എഫ് സർക്കാരിന്റെ പത്തു വർഷത്തെ ഭരണം കേരളത്തെ സർവ്വനാശത്തിലേക്ക് തള്ളിയിട്ടെന്ന് മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി. മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ആനക്കയം പഞ്ചായത്തിൽ നടന്ന സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങൾ സർക്കാർ അട്ടിമറിച്ചു. പഞ്ചായത്തുകൾക്ക് പദ്ധതികൾ നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. ജനോപകാരപ്രദമായ പദ്ധതികളൊന്നും സർക്കാർ നടപ്പാക്കുന്നില്ല. വികസന മുരടിപ്പിന് മറുപടി നൽകാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പള്ളിയാളിപ്പടിയിൽ നിന്നാരംഭിച്ച കുടുംബസംഗമങ്ങളോടെയാണ് പര്യടനത്തിന് തുടക്കമായത്. അഡ്വ. യു.എ ലത്തീഫ് പര്യടനം ഉദ്ഘാടനം ചെയ്തു. പാപ്പിനിപ്പാറ, പെരിമ്പലം, പൊറ്റമ്മൽ, ചേപ്പൂര്, പന്തല്ലൂർ, വടക്കുപ്പറമ്പ്, ഇരുമ്പുഴി, പാണായി എന്നീ കേന്ദ്രങ്ങളിലെ കുടുംബസംഗമങ്ങൾക്ക് ശേഷം വൈകീട്ട് കിടങ്ങയത്ത് നിന്ന് റോഡ് ഷോ ആരംഭിച്ചു.

പി എ സലാം, കെ വി മുഹമ്മദലി,സിദ്ദീഖ് മാസ്റ്റർ, വി വി നാസർ തുടങ്ങിയവർ നേതൃത്വം നൽകി. മൂന്നാം ദിനമായ തിങ്കളാഴ്ച മൊറയൂർ പഞ്ചായത്തിലാണ് പര്യടനം നടക്കുന്നത്. മോങ്ങം സി സ്ക്വയർ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് നടക്കുന്ന കുടുംബ സംഗമത്തോടെ പര്യടനത്തിന് തുടക്കം കുറിക്കും. തുടർന്ന് വാലഞ്ചേരി ഫാത്തിമ ഓഡിറ്റോറിയം, ഒഴുകൂർ എച്ച്.എം.എസ് ഓഡിറ്റോറിയം, അരിമ്പ്ര മനങ്ങറ്റ കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ കുടുംബ സംഗമം നടക്കും. വൈകീട്ട് 4.30 ന് അരിമ്പ്ര പുതനപറമ്പിൽ നിന്നും റോഡ് ഷോ ആരംഭിച്ച്. രാത്രിൻ8.40 ന് മോങ്ങാത്ത് സമാപിക്കും.