kerala

‘എസ്എഫ്‌ഐക്ക് ആളെ കൂട്ടാനുള്ള കരിഞ്ചന്തയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ’: പി കെ നവാസ്

By webdesk14

June 30, 2025

മലപ്പുറം: കോഴിക്കോട് വെച്ച് നടക്കുന്ന എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്‌കൂളിന് അവധി നല്‍കിയതിനെതിരെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്. എസ്എഫ്‌ഐക്ക് ആളെ കൂട്ടാനുള്ള കരിഞ്ചന്തയല്ല കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെന്ന് പി കെ നവാസ് ഫേസ്ബുക്കില്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസ മന്ത്രി മറുപടി പറയണമെന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.