kerala

എസ്ഇ, എസ്ടിക്ക് വിതരണം ചെയ്യാനുള്ള സ്വര്‍ണ മെഡലുകള്‍ സര്‍ക്കാര്‍ പിടിച്ചുവെച്ചു; മാത്യു കുഴല്‍നാടന്‍

By webdesk17

September 29, 2025

എസ്ഇ, എസ്ടി വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള പതിനായിരം പവന്റെ സ്വര്‍ണ മെഡലുകള്‍ സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്ന് മാത്യു കുഴല്‍നാടന്‍. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചു കൊണ്ടായിരുന്നു ആരോപണം.

കേരളത്തിന്റെ കടം പത്ത് കൊണ്ട് മൂന്നിരട്ടിയായി. തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഞെരിച്ചുകൊന്നുവെന്ന് കുഴല്‍നാടന്‍ പറഞ്ഞു. ധനവകുപ്പ് നികുതിപിരിവ് കാര്യമായി നടത്തുന്നില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.

എന്നാല്‍ ഞങ്ങള്‍ ഉഷാറാണെന്ന ബഡായി മാത്രമേ സര്‍ക്കാരിനുള്ളുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഈ സഭാ സമ്മേളനകാലത്തെ നാലാമത്തെ അടിയന്തരപ്രമേയ ചര്‍ച്ചയാണ് നടക്കുന്നത്.