kerala

സര്‍ക്കാരിന്റേത് വേട്ടക്കാരെ സംരക്ഷിക്കാനുള്ള ശ്രമം: വി ഡി സതീശന്‍

By webdesk14

August 26, 2024

കൊച്ചി: സര്‍ക്കാരിന്റേത് വേട്ടക്കാരെ സംരക്ഷിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ഇരകളെ അപമാനിക്കുന്നു. സാംസ്‌കാരിക മന്ത്രിയുടെ നിലപാട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഹേമ കമ്മിറ്റിയുമായി അന്വേഷണത്തിന് ബന്ധമില്ലെന്നാണ് പറയുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.