kerala

നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

By Test User

December 12, 2021

സര്‍വകലാശാല വിഷയത്തില്‍ തന്റെ നിലപാടിന് മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയെ ചാന്‍സലറാക്കുന്നതാണ് പരിഹാരമെന്നും തന്നെ മുന്‍നിര്‍ത്തി സര്‍വകലാശാലകളില്‍ നിയമനം വേണ്ടെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സര്‍ക്കാറുമായി ഏറ്റുമുട്ടലിന് തയ്യാറല്ലെന്നും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ ഉടന്‍ ഒപ്പിടാന്‍ തയ്യാറാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ അറിയ്യിച്ചു.

മുഖ്യമന്ത്രി ചാന്‍സലറായിരുന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും രാഷ്ട്രീയ ഇടപെടലുകള്‍ സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ നടക്കുന്നില്ലെന്ന് തെളിയിച്ചാല്‍ മാത്രം തീരുമാനം പുനപ്പരിശോധിക്കാന്‍ തയ്യാറാകും എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ ഇരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണെന്നും ചാന്‍സലര്‍ ഭരണഘടനാ പദവിയല്ലെന്നും ഗവര്‍ണര്‍ ഓര്‍മപ്പെടുത്തി.