kerala

ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും;മുഖ്യമന്ത്രിയുടേത് തീവ്രവാദിയുടെ ഭാഷ:ഗവര്‍ണര്‍

By Test User

November 09, 2022

ചാന്‍സലര്‍ പദവിയില്‍ തന്നെ മാറ്റാനുള്ള തീരുമാനത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് താന്‍ രാഷ്ട്രപതിക്ക് അയക്കുമെന്നും സര്‍ക്കാര്‍ നേരിട്ട് വിശദീകരണം നല്‍കട്ടെ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.

തന്നോട് മുഖ്യമന്ത്രിയുടേത് ഭീകരവാദിയുടെ ഭാഷയാണ്. ഏതറ്റംവരെയും തിരിച്ചടിക്കാന്‍ തയ്യാറാണ്. അവര്‍ അതാണ് അര്‍ഹിക്കുന്നത്. പ്രത്യാഘാതം ഗുരുതരമായാലും വേണ്ടില്ലെന്ന് ഗവര്‍ണര്‍ സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ ഗുരുതരപ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറയുന്നത് ആക്രമിക്കുന്ന അര്‍ത്ഥത്തിലാണ്. സംസ്ഥാനത്തിന്റെ മേധാവിയെയാണ് അദ്ദേഹം ഭീഷണിപ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ യുവ ഐ.പി.എസ്സുകാരന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കാര്യം തനിക്കറിയാമെന്നും ആരിഫ് ഖാന്‍ പറഞ്ഞു.