kerala

കണ്ണൂര്‍ വി.സി ക്രിമിനലെന്ന് ഗവര്‍ണര്‍; തന്നെ ആക്രമിക്കാന്‍ ഒത്താശചെയ്തെന്നും ആരോപണം

By Test User

August 21, 2022

കണ്ണൂര്‍ സര്‍വ്വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വി.സി ക്രിമിനലാണ്,അദ്ദേഹം മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു, തന്നെ കായികമായി നേരിടാന്‍ ഗൂഢാലോചന നടത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍വ്വകലാശാലയുടെ സുതാര്യത ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നത്, തന്നെ ആര്‍ക്കുവേണമെങ്കിലും വിമര്‍ശിക്കാം, തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികള്‍ എന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ നിയമപരമായിയാണ് പ്രവര്‍ത്തിക്കുന്നത് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നു, ഇത് വി.സിയുടെ അറിവോടെയായിരുന്നു ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ വി.സി ഒപ്പിട്ടില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ രാകേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചട്ട ലംഘനങ്ങളില്‍ സ്വീകരിച്ച നടപടികളില്‍ വി.സി നടത്തിയ പ്രതികരണങ്ങള്‍ ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു.