kerala

ഉത്തരവില്‍ വ്യക്തതയില്ല; ഗവര്‍ണര്‍ക്കെതിരെ ഉടന്‍ നിയമനടപടിക്കില്ലെന്ന് സര്‍വകലാശാല

By Chandrika Web

August 19, 2022

കണ്ണൂര്‍: മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല. നിയമന ഉത്തരവില്‍ വ്യക്തയില്ലെന്നും സ്റ്റേയായി കണക്കാക്കാമോ എന്ന് കൃത്യമായി പരിശോധിച്ച ശേഷം മാത്രം നിയമനടപടിയുമായി മുന്നോട്ടുപോകാമെന്ന നിലപാടിലാണ് സര്‍വകലാശാല അധികൃതര്‍.

സര്‍വകലാശാല ആക്ട് പ്രകാരം ഗവര്‍ണറുടെ തീരുമാനം നിലനില്‍ക്കില്ലെന്ന് സ്റ്റാന്റിങ് കൗണ്‍സില്‍ നിയമോപദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.