kerala

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാതെ ഗവര്‍ണര്‍

By Test User

December 19, 2022

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ ഉച്ചക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ക്രിസ്മസ് വിരുന്ന്. ഡിസംബര്‍ 14 ന് ഗവര്‍ണര്‍ രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നു. എന്നാല്‍ ക്ഷണിതാക്കള്‍ ഗവര്‍ണറുടെ ക്ഷണം നിരസിക്കുകയായിരുന്നു.