തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി മയക്കുമരുന്ന് സംഘമാണ് തന്നെ ചുമതലപ്പെടുത്തിയതെന്ന അഡ്വ. ആളൂരിന്റെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കുന്നു. മുംബൈയിലെ പനവേലുള്ള മയക്കുമരുന്ന് സംഘമാണ് തന്നെ കേസ് ഏല്‍പ്പിച്ചതെന്നും ഇങ്ങനെയുള്ള സംഘങ്ങള്‍ മുംബൈയില്‍ ഇപ്പോഴും സജീവമാണെന്നും ആളൂര്‍ വ്യക്തമാക്കിയിരുന്നു. പൊലീസിലെ രഹസ്യാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുക. ഗോവിന്ദച്ചാമിയുടെ സാമ്പത്തിക ഇടപാട്, കേസുകളുടെ എണ്ണം എന്നിവ അന്വേഷണ പരിധിയില്‍ വരും.