kerala

ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

By webdesk17

September 01, 2025

കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയില്‍ ചട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായിരിക്കും കേസ് അന്വേഷിക്കുക.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിപ്പോയ ഇയാളെ മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷമാണ് തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റില്‍ നിന്ന് പൊലീസ് പിടികൂടിയത്. കണ്ണൂര്‍ ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയും ചര്‍ച്ചയായിരുന്നു. ഗോവിന്ദചാമിയുടെ കണ്ണൂര്‍ ജയില്‍ ചാട്ടത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിട്ടുണ്ട്.

വിയ്യൂരിലെ അതീവസുരക്ഷ ജയിലില്‍ ഏകാന്ത സെല്ലിലാണ് ഗോവിന്ദചാമി ഇപ്പോള്‍ തടവില്‍ കഴിയുന്നത്. പുറത്ത് ആറു മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവുള്ള മതിലും അതിന്മുകളില്‍ 3 മീറ്റര്‍ ഉയരത്തില്‍ കമ്പിവേലിയും സ്ഥാപിച്ചാണ് ജയില്‍ തിരിച്ചിരിക്കുന്നത്. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്.