kerala

മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്, മാനനഷ്ടക്കേസ് നല്‍കില്ലെന്ന സൂചന നല്‍കി ഗോവിന്ദന്‍

By webdesk11

March 11, 2023

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വപ്ന സുരേഷിന്റെ ഗുരുതര ആരോപണങ്ങളില്‍ മാനനഷ്ടക്കേസ് നല്‍കില്ലെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. മാനനഷ്ട കേസുമായി നടക്കാതെ മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. എല്ലാവരും ആയിരം വട്ടം ശ്രമിച്ചാലും കേരളത്തിലെ മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടു പോകില്ലെന്ന ഉറപ്പ് പാര്‍ട്ടി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളിക്കും തോമസ് ഐസകിനും സ്വപ്നക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. നിങ്ങള്‍ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.